ത്വക്ക് രോഗങ്ങളുടെ കാരണവും പരിഹാരവും
ഏത് പ്രായത്തിലുള്ളവരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫംഗസ് രോഗങ്ങൾ. തുട ഇടുക്കുകളിലോ മടക്കുകളിലോ ഒക്കെയായി ചൊറിച്ചൽ ആയി കാണപ്പെടുന്നു . ജീവിത ശൈലിയിലെ മാറ്റമാണ് ഇതിനു കാരണം. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ത്വക്ക് രോഗങ്ങൾ കൂടുതൽ കണ്ടുവരുന്നു.
തലയോട്ടിയിൽ ഉണ്ടാകുന്ന താരൻ, തൊലിയിൽ കണ്ടുവരുന്ന വട്ടത്തിലുള്ള പാടുകൾ, നഖങ്ങൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുക എല്ലാം ഫംഗസ് മൂലമുണ്ടാകുന്ന രോഗങ്ങൾ ആണ്.
കാരണങ്ങൾ
•ഒരിക്കൽ ഉപയോഗിച്ച ഡ്രസ്സ് വീണ്ടും ഉപയോഗിക്കുക.
•ശരീരത്തിലെ വിയർപ്പു ആഗിരണം ചെയ്യാത്ത ഡ്രസ്സ് ഉപയോഗിക്കുക.
•സ്കിൻ നു യോജിക്കാത്ത ക്രീം ഉപയോഗിക്കാതിരിക്കുക.
പരിഹാരം
•ശരീരം വൃത്തിയായി സൂക്ഷിക്കുക.
•കൂടുതൽ ബ്ലീച് ചെയ്യുന്ന തരത്തിൽ ഉള്ള സോപ്പ് ഉപയോഗിക്കാതിരിക്കുക.
•കുളിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുക.
•കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
•രോഗം പൂർണമായും മാറുന്നതിനു മുൻപ് മരുന്നുകൾ നിർത്താതിരിക്കുക.
വീട്ടിൽ നിന്നും ചെയ്യാവുന്ന പൊടിക്കൈകൾ
•രണ്ടു നുള്ള് മഞ്ഞൾപൊടി രാവിലെയും രാത്രിയും കഴിക്കുക.
•ഭക്ഷണത്തിൽ ദിവസവും തൈര് ഉൾപെടുത്തുക.
•ഫങ്കസ് ബാധിച്ചിടത് മഞ്ഞൾ ഉപയോഗിക്കുക.
•ഡ്രൈ സ്‌കിൻ ഉള്ളവർ കറ്റാർവാഴ യുടെ നീരിൽ മഞ്ഞൾ ചേർത്ത് പുരട്ടുക.
•യോനിയിലെ ഫങ്കസ് മാറാൻ തൈരും മഞ്ഞളും ചേർത്ത് പുരട്ടുക.
•ഉരുക്കു വെളിച്ചെണ്ണയിൽ മഞ്ഞൾ ചേർത്ത് പുരട്ടുക.
•ഇരട്ടി മധുരത്തിന്റെ പൊടി വെള്ളം ചേർത്ത് പുരട്ടുക.

No comments:
Post a Comment