Monday, March 25, 2019

ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു കണ്ടെത്തി!

ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു കണ്ടെത്തി! സിപ്പ് അപ്പും, ഹല്‍വയും നിരീക്ഷണത്തില്‍. പരമാവധി ഷെയര്‍ ചെയ്യുക

തൃശൂർ ∙ ചേലക്കരയിൽ ഉൽസവപ്പറമ്പിൽ വിൽപനയ്ക്കെത്തിച്ച ചോക്കുമിഠായിയിൽ കാൻസറിനു കാരണമാകുന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യം. കൃത്രിമ നിറം ലഭിക്കാൻ റോഡമിൻ ബി എന്ന മാരക രാസവസ്തു ചേർത്ത 30 കിലോ മ‍ിഠായി പല കടകളിൽ നിന്നായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. റോഡമിൻ ബിയുടെ നിരന്തര ഉപയോഗം കാൻസറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ പല ഉത്സവ–പെരുന്നാൾ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്. ഭക്ഷണ സാധനങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കാൻ പാടില്ലെന്നു കൃത്യമായ നിർദേശമുണ്ട്. റോഡമിൻ ബിയുടെ ഉപയോഗം സർക്കാർ നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ, ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങൾ ലഭിക്കാൻ റോഡമിൻ ബി ചേർത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.
ഉൽസവ – പെരുനാൾ പറമ്പുകളിൽ മിഠായി അടക്കം ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ പലതും ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണർ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ വി.കെ. പ്രദീപ് കുമാർ, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമം കർശനമാക്കിയതിനു ശേഷം ആരാധനാലയങ്ങളിൽ നടക്കുന്ന പ്രസാദമൂട്ടിനും നേർച്ചയ്ക്കുമെല്ലാം ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയിരുന്നു.
ബ്രാന്‍ഡ്‌ ഇല്ലാത്ത ‘സിപ് അപ്പ്’

ഉൽസവപ്പറമ്പുകളിലും മറ്റും ഒരുക്കിയ സ്റ്റാളുകളിൽ ‘സിപ് അപ്പ്’ വിൽക്കുന്നതു കൃത്യമായ ലേബലോ നിർമാണ വിവരങ്ങളോ ഇല്ലാതെ. നീണ്ട പ്ലാസ്റ്റിക് കൂടുകളിലാക്കി വലിച്ചു കുടിക്കാവുന്ന വിധത്തിൽ പായ്ക്ക് ചെയ്ത് എത്തിക്കുന്ന ഐസ് പായ്ക്കറ്റുകളാണ് സിപ് അപ്പ്. ഇവ എവിടെ നിർമിച്ചതാണെന്നോ ഏതു തീയതിയിൽ നിർമിച്ചതാണെന്നോ എത്രദിവസം കേടാകാതെ നിൽക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിർമിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളിൽ കാണാറില്ല. ഇത്തരം പായ്ക്കറ്റുകൾ ശേഖിരച്ചു സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഹൽവയ്ക്കുള്ളിൽ ലേബൽ വേണ്ട


ഹൽവ, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളുടെ ഉൾവശത്തു ലേബൽ പതിക്കാൻ പാടില്ല. പുറത്താണ് പതിക്കേണ്ടത്. ഉൾഭാഗത്തു നിലവാരം കുറഞ്ഞ കടലാസിൽ പതിക്കുന്ന ലേബലുകളിൽ നിന്നു രാസവസ്തുക്കൾ ഭക്ഷണ സാധനങ്ങളിൽ കലരാൻ ഇടയാകും. ഇതു ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാം.
ലേബൽ ഇല്ലെങ്കിൽ 3 ലക്ഷം രൂപ പിഴ

കൃത്യമായ ലേബൽ പതിക്കാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വിൽക്കുന്നതെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.

Sunday, March 24, 2019

കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങൾ...

കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങൾ 

പ്രകൃതിദത്തമായ  മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്‍റെ വെള്ളം. ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. തൊലിയുടെ തിളക്കം വധിക്കുന്നതു മുതല്‍ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ ഏഴു ദിവസത്തെ കരിക്കിന്‍വെള്ളത്തിന്‍റെ ഉപയോഗത്തിലൂടെ സാധ്യമാകും.
1. മാനസിക സമ്മര്‍ദം കുറയും – രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്‍റെ വെള്ളമോ കുടിക്കുന്നത് ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കും. ഇതുവഴി മനസ്സിന്‍റെ ഭാരം കുറയുകയും കൂടുതല്‍ ആയാസരഹിതമായി അനുഭവപ്പെടുകയും ചെയ്യും.
2. തൈറോയ്ഡിന്‍റെ കുറവ് – തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
3. കിഡ്നി ശുദ്ധീകരിക്കും – മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.
4. പ്രതിരോധ ശക്തി വർധിപ്പിക്കും – മോണസംബന്ധമായ അസുഖങ്ങള്‍ മുതല്‍ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ വരെ കരിക്കിന്‍ വെള്ളം സഹായിക്കും. 
5. ശരീരഭാരം കുറയ്ക്കും – ദഹന സംന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.
40 - 50 മില്ലി വരെ കരിക്കിന്‍ വെള്ളം കഴിക്കുന്നത് ദഹനത്തിനും മറ്റ് കാര്യങ്ങള്‍ക്കും സഹായിക്കുമ്പോള്‍ ഒരു കപ്പ് വരെ കുടിക്കുന്നത് മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കൊപ്പം ചർമകാന്തി വർധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമത്തിന്‍റെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്

അവയവദാനം മഹാദാനം  .. 

           കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്.
ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു.
ചിലയാളുകളിൽ അപകടം മൂലമോ, രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാൽ അത് കാഴ്ചയെ ബാധിക്കുന്നതാണ്. ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്.
കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവിൽ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട്. 

Saturday, March 23, 2019

#പ്രണയമനസ്സിന് എങ്ങനെ #സഖിയെ #വേദനിപ്പിക്കാനാവും ...?                          

       എനിക്കറിയാമായിരുന്നു ആ പെൺകുട്ടി മരിക്കുമെന്ന് .. ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവർക്കറിയുമോ തീപൊള്ളൽ എന്താണെന്ന്...
ഇല്ലെങ്കിൽ ഒന്നു പോയി നോക്കണം. മെഡിക്കൽ കോളജിന്റെ തീപൊള്ളൽ വാർഡുകളിലേക്ക് ..
ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.
അനുഭവിക്കണമെന്നില്ല.. കണ്ടാൽ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂർ ചെലവിട്ടാൽ മതി..
40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം  കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങൾ എന്നെ ഭ്രാന്തിയാക്കി.
അത്ര മാരകമാണ് പൊള്ളലേറ്റവരുടെ അവസ്ഥ ..
അടിച്ചുവാരി തീയിടുന്നതിനിടെ നൈറ്റിയിൽ കയറിപ്പിടിച്ച  തീ ആന്റിയുടെ ശരീരത്തിന്റെ പിൻഭാഗം മുഴുവൻ പൊള്ളിച്ചു കളഞ്ഞു.
നാഭിയുടെ ഭാഗത്തും നെഞ്ചിലുമായി വേറെയും പൊള്ളലുകൾ. ബ്രേസിയറിന്റെ പാട് അതേ പോലെ അവശേഷിപ്പിച്ച  ഒരു മുലക്കണ്ണും തിന്നു. പൊള്ളലേറ്റ പിൻഭാഗം കാലുകൾ മുതൽ തോൾ വരെ തൊലി പറിച്ച് ഉരിച്ച് കളഞ്ഞത് പോലെയായിരുന്നു.
നിങ്ങൾ കരുതുന്നത് പോലെ പൊള്ളലേറ്റവർ ബോധം കെട്ട് കിടക്കുകയല്ല.അവർ സംസാരിക്കും. ചിരിക്കും. മൊഴി കൊടുക്കും. ഭ്രാന്തമായ വേദന സെഡേഷന്റെ മയക്കത്തിൽ മുക്കി താഴ്ത്തുന്നത് വരെ അവർ സംസാരിക്കും. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കും.
പാതി കത്തിയ ശരീരമാണെങ്കിലും ജീവിച്ചിരിക്കണമെന്ന് അവർ ആഗ്രഹിച്ചു കൊണ്ടേയിരിക്കും.
നിങ്ങൾക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്..
പൊള്ളലിനേക്കാൾ ഭീകരം
മന:സാക്ഷി ഉള്ളവർക്ക് കണ്ടു നിൽക്കാൻ കഴിയില്ല.
പൊള്ളലേറ്റ ചുവന്ന ഭാഗത്ത് മഞ്ഞപഴുപ്പ് വന്ന് നിറയും.
ഇൻഫെക്ഷൻ
അത് പാടില്ല .
ഉരച്ചു കഴുകി കളയണം. സോപ്പും ചകിരിയും കൊണ്ട് ഉരച്ചുരച്ച് ചുവന്ന രക്തം പൊടിപ്പിക്കണം.
തരിപ്പിക്കാതെ
ബോധം കെടുത്താതെ പച്ച ജീവനുള്ള രോഗിയെ കൈപൂട്ടിട്ട് പിടിച്ച് നിർത്തി ഉരയ്ക്കണം.
അലറി തുളളിപ്പിടഞ്ഞ് നിലത്തു വീണ് കിടന്നുരുളുന്ന രോഗിയെ ക്രൂരമായി ഉരയ്ക്കണം.
വാശിയോടെ പടരുന്ന മഞ്ഞക്കളർ ചുവപ്പിക്കാൻ മണിക്കൂറുകളെടുക്കും വേദനയുടെ ആധിക്യത്തിൽ
കരയാൻ കഴിയാത്ത കല്ലിപ്പായിരിക്കും പൊള്ളലേറ്റവരെ ശുശ്രൂഷിക്കുന്നവർക്ക്.
എത്ര മരുന്നു വെച്ചു കെട്ടിയാലും നൊന്തു നീറുന്ന മുറിവുകൾ പഴുക്കാൻ തുടങ്ങും. ദേഹത്ത് നീരുകെട്ടും.
പഴുത്ത ഇറച്ചി പട്ടി ചത്ത് ചീഞ്ഞത് പോലെ നാറ്റം വമിപ്പിക്കും.
ഒരു മനുഷ്യജീവി പാതിജീവനോടെ പഴുത്ത് പഴുത്ത് വീങ്ങി ഇല്ലാതാകുന്നത് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ.
ക്രമേണ വൃക്കകളെ .. ഹൃദയത്തെ .. ആന്തരാവയവങ്ങളെ പൊള്ളൽ ബാധിച്ചു കൊണ്ടിരിക്കും. അപ്പോഴും അവർ ചിരിക്കും.. സംസാരിക്കും.. കരയും.. ഭ്രാന്തു പറയും.. എഴുന്നേറ്റോടാൻ ശ്രമിക്കും.. പ്രതീക്ഷിക്കും ..
ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. മങ്ങി മങ്ങിപ്പോകുന്ന ആ നോട്ടത്തിലെ നിരാശ കണ്ടിട്ടുണ്ടോ.
ആദ്യം മുറിക്ക് പുറത്ത്.. കർട്ടന് പിന്നിൽ പതുങ്ങുന്ന മരണം അവരുമായി നേർക്കുനേർ നിൽക്കുന്നത് കണ്ടിട്ടുണ്ടോ..
ലോകത്തിലേറ്റവും വലിയ വേദനയുടെ കുരിശ് ചുമന്ന് നരകിക്കാവുന്നതിന്റെ പരമാവധി നരകിച്ച് കിടക്കുന്ന അവരുടെ തൊണ്ടയിൽ മരണം പെരുവിരൽ കുത്തി അമർത്തുന്നത് കാണണം.
അവൾക്കു നേരെ പെട്രോൾ വീശിയൊഴിക്കുന്നതിന് മുമ്പ് നിങ്ങൾ ആ കാഴ്ചകൾ ഒന്ന് കണ്ടു നോക്കണം.
കൈ വിറയ്ക്കും.
എന്നിട്ടും കൊല്ലാൻ തോന്നുന്നെങ്കിൽ ആത്മഹത്യ ചെയ്തേക്കുക.

Friday, March 22, 2019

ത്വക്ക് രോഗങ്ങളുടെ  കാരണവും                        പരിഹാരവും 


ഏത് പ്രായത്തിലുള്ളവരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫംഗസ് രോഗങ്ങൾ. തുട ഇടുക്കുകളിലോ മടക്കുകളിലോ ഒക്കെയായി ചൊറിച്ചൽ ആയി കാണപ്പെടുന്നു .  ജീവിത ശൈലിയിലെ മാറ്റമാണ് ഇതിനു കാരണം.  രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ത്വക്ക് രോഗങ്ങൾ കൂടുതൽ കണ്ടുവരുന്നു.  
   തലയോട്ടിയിൽ ഉണ്ടാകുന്ന താരൻ, തൊലിയിൽ കണ്ടുവരുന്ന വട്ടത്തിലുള്ള പാടുകൾ, നഖങ്ങൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുക എല്ലാം ഫംഗസ് മൂലമുണ്ടാകുന്ന രോഗങ്ങൾ ആണ്. 

കാരണങ്ങൾ 

•ഒരിക്കൽ ഉപയോഗിച്ച ഡ്രസ്സ്‌ വീണ്ടും ഉപയോഗിക്കുക. 
•ശരീരത്തിലെ വിയർപ്പു ആഗിരണം ചെയ്യാത്ത ഡ്രസ്സ് ഉപയോഗിക്കുക. 
•സ്കിൻ നു യോജിക്കാത്ത ക്രീം ഉപയോഗിക്കാതിരിക്കുക. 

പരിഹാരം 

•ശരീരം വൃത്തിയായി  സൂക്ഷിക്കുക. 
•കൂടുതൽ ബ്ലീച് ചെയ്യുന്ന തരത്തിൽ ഉള്ള സോപ്പ് ഉപയോഗിക്കാതിരിക്കുക. 
•കുളിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുക.
•കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
•രോഗം പൂർണമായും മാറുന്നതിനു മുൻപ് മരുന്നുകൾ നിർത്താതിരിക്കുക. 

വീട്ടിൽ നിന്നും ചെയ്യാവുന്ന പൊടിക്കൈകൾ 

•രണ്ടു നുള്ള് മഞ്ഞൾപൊടി രാവിലെയും രാത്രിയും കഴിക്കുക. 
•ഭക്ഷണത്തിൽ ദിവസവും തൈര് ഉൾപെടുത്തുക. 
•ഫങ്കസ് ബാധിച്ചിടത് മഞ്ഞൾ ഉപയോഗിക്കുക. 
•ഡ്രൈ സ്‌കിൻ ഉള്ളവർ കറ്റാർവാഴ യുടെ നീരിൽ മഞ്ഞൾ ചേർത്ത് പുരട്ടുക. 
•യോനിയിലെ ഫങ്കസ് മാറാൻ തൈരും മഞ്ഞളും ചേർത്ത് പുരട്ടുക.
•ഉരുക്കു വെളിച്ചെണ്ണയിൽ മഞ്ഞൾ ചേർത്ത് പുരട്ടുക. 
•ഇരട്ടി മധുരത്തിന്റെ പൊടി വെള്ളം ചേർത്ത് പുരട്ടുക. 
ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനൽക്കാലം. ഭക്ഷണക്രമം മുതല്‍ ജീവിതശൈലിയില്‍ വരെ മാറ്റങ്ങള്‍ അനിവാര്യമായ സന്ദര്‍ഭമാണിത്. ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന വേനൽക്കാലത്ത് പ്രത്യേകമായ ഭക്ഷണക്രമമാണ് ആവശ്യം.

ഇഷ്‌ടപ്പെടുന്നതും പതിവായി കഴിക്കുന്നതുമാണ് ആഹാരങ്ങള്‍ ഒഴിവാക്കേണ്ട സമയം കൂടിയാണ് വേനൽക്കാലം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ തീര്‍ച്ചയായും ഒഴിവാക്കണം. ചിക്കന്‍ വിഭവങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ ചൂടുണ്ടാക്കും.

പിസ, ബർഗർ,​ പഫ്‌സ്, ഡ്രൈ ഫ്രൂട്സ്, തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്.
വേനൽക്കാലത്ത് ചപ്പാത്തി ഒഴിവാക്കണം.

ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം എല്ലാതരം പഴങ്ങളും കഴിക്കണം.  പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നു.

ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു കണ്ടെത്തി!

ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു കണ്ടെത്തി! സിപ്പ് അപ്പും, ഹല്‍വയും നിരീക്ഷണത്തില്‍. പരമാവധി ഷെയര്‍ ചെയ്യുക തൃശൂർ ∙ ചേലക...